Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്റെ അവകാശങ്ങള്‍ വില്‍പ്പനക്കുള്ളതല്ല: മഹ്മൂദ് അബ്ബാസ്

ഗസ്സ സിറ്റി: ഫലസ്തീന്റെ അവകാശങ്ങള്‍ വില്‍പ്പനക്ക് വെച്ചതല്ലെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ഏതെങ്കിലും രാഷ്ട്രീയ,സാമ്പത്തിക പദ്ധതികള്‍ക്ക് മുന്‍പായി ഫലസ്തീന്‍ വിഷയത്തില്‍ രാഷ്ട്രീയ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അബ്ബാസ്.

സമാധാനപ്രക്രിയ അമേരിക്കക്ക് ഒറ്റക്ക് നടത്താന്‍ ആകില്ലെന്നാണ് തെളിയുന്നത്. അന്താരാഷ്ട്ര കരാറുകളും വ്യവസ്ഥകളും അനുസരിച്ചുള്ള സമാധാന ഉടമ്പടികള്‍ക്ക് ഫലസ്തീന്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. ഇരു ഭാഗത്തെയും ചര്‍ച്ചകള്‍ക്കായി ഒരു അന്താരാഷ്ട്ര ബഹുമുഖ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ തയാറാണെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.

Related Articles