Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു

ജറൂസലേം: കിഴക്കന്‍ ജറൂസലേമിലെ അല്‍ സഈം ചെക്‌പോയിന്റില്‍ വെച്ച് ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ പൊലിസ് വെടിവെച്ച് കൊന്നു. ചെക്‌പോയിന്റില്‍ ഇസ്രായേല്‍ സൈന്യം തടഞ്ഞപ്പോള്‍ നിര്‍ത്താതെ കാറോടിച്ച് പോയതിനാണ് വെടിവെച്ചതെന്നും ഇസ്രായേല്‍ പൊലിസ് ഓഫിസറെ ഇടിച്ചിട്ടാണ് കാര്‍ മുന്നോട്ടു പോയതെന്നും ഇസ്രായേല്‍ പൊലിസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കിഴക്കന്‍ ജറൂസലേമിലെ സില്‍വാന്‍ നഗരത്തിലെ നൂര്‍ ഷുഖിര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെക്‌പോയിന്റില്‍ പരിശോധനക്കായി തടഞ്ഞപ്പോള്‍ സുരക്ഷ ജീവനക്കാരനും പൊലിസുകാരനും കാറിനകത്തേക്ക് വെടിവെക്കുകയായിരുന്നു. പരുക്കേറ്റ അദ്ദേഹത്തെ ഉടന്‍ ജറൂസലേമിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിവയറിനാണ് വെടിയേറ്റതെന്നും ആശുപത്രിയില്‍ എത്തും മുന്‍പേ മരിച്ചിരുന്നുവെന്നും ജറൂസലേമിലെ ഹദ്ദസ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഫലസ്തീനികളെ നേരിടാന്‍ ഇസ്രായേല്‍ അമിത ബലപ്രയോഗമാണ് നടത്തുന്നതെന്നും ഇതില്‍ ആശങ്കയുണ്ടെന്നും മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു

Related Articles