Current Date

Search
Close this search box.
Search
Close this search box.

ജയിലില്‍ 70 ദിവസം നിരാഹാര സമരം; ഫലസ്തീനി ഗുരുതരാവസ്ഥയില്‍

ഗസ്സ സിറ്റി: ഇസ്രായേല്‍ തടവിലാക്കിയ ഫലസ്തീന്‍ യുവാവ് 70 ദിവസമായി നിരാഹാര സമരം കിടന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. 49കാരനായ മഹര്‍ അല്‍ അഖ്‌റാസിനെയാണ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെഹറിന്റെ ബന്ധുക്കളും അനുയായികളുമാണ് ഇസ്രായേല്‍ ജയില്‍ അധികൃതരെ ഉദ്ധരിച്ച് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ജൂലൈ അവസാനത്തിലാണ് അദ്ദേഹത്തെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്ത് ഭരണകൂട തടങ്കലില്‍ വെച്ചത്. ഈ നിയമപ്രകാരം കുറ്റപത്രം സമര്‍പ്പിക്കാതെ ഫലസ്തീന്‍ പൗരന്മാരെ മാസങ്ങളോളം തടങ്കലില്‍ വെക്കാന്‍ ഇസ്രായേല്‍ ഭരണകൂടത്തിന് അനുവാദം നല്‍കുന്നുണ്ട്. തന്നെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അഖ്‌റാസ് നിരാഹാരം കിടന്നതെന്നും വെള്ളം മാത്രം കുടിച്ചാണ് ഇത്രയും കാലം ജീവന്‍ നിലനിര്‍ത്തിയതെന്നും അദ്ദേഹത്തിന്റെ ഭാര്യ തഗ്രീദിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബര്‍ ആറ് മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഇപ്പോള്‍ ഗുരുതരമാണെന്നും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാനോ സംസാരിക്കാനോ ഒന്നും സാധിക്കുന്നില്ലെന്നും തഗ്രീദ് പറഞ്ഞു. ശരീര ഭാരം പകുതിയിലധികം കുറഞ്ഞതായും കോച്ചിപ്പിടുത്തം പോലെ ശരീരത്തില്‍ രോഗാവസ്ഥ ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Related Articles