Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേല്‍ ജയിലില്‍ കഴിയുന്നവര്‍ക്കുള്ള ധനസഹായം ഫലസ്തീന്‍ നിര്‍ത്തുന്നു

ഗസ്സ സിറ്റി: ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഫലസ്തീനികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നല്‍കിവന്നിരുന്ന ഫലസ്തീന്‍ അതോറിറ്റിയുടെ സഹായധനം നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് ആലോചന. ന്യൂയോര്‍ക്ക് ടൈംസ് ആണ് കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നയതന്ത്ര നീക്കങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Palestinian Authority’s Prisoners Affairs Commissionനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യത്താല്‍ കൊല്ലപ്പെട്ടവരുടെയും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെയും കുടുംബാംഗങ്ങള്‍ക്കുമാണ് നിലവില്‍ ഫലസ്തീന്‍ ഭരണകൂടം സാമ്പത്തിക സഹായം നല്‍കിവരുന്നത്.

ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചും അവര്‍ എത്രകാലം ജയിലുകളില്‍ കഴിയുന്നുവെന്നും പരിഗണിച്ചാകും സഹായധനം ന്ല്‍കുകയെന്നും ഫലസ്തീന്‍ പ്രിസണേഴ്‌സ് അതോറിറ്റി ചെയര്‍മാന്‍ ഖാദ്‌രി അബൂബക്കര്‍ പറഞ്ഞു. അവരുടെ സാമ്പത്തിക അവസ്ഥ അടിസ്ഥാനമാക്കണം. ഒരു കുടുംബത്തില്‍ ഒരാള്‍പ്പോലും സമ്പാദിക്കാന്‍ ഇല്ലെങ്കില്‍ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, പുതിയ നീക്കത്തിന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. മോചിതരായ തടവുകാരെ പൊതുമേഖലയില്‍ ജോലിചെയ്യാന്‍ അവസരമുണ്ടാക്കുമെന്നും ഫലസ്തീന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ നയത്തിനെതിരെ ഫലസ്തീനില്‍ ഇതിനോടകം തന്നെ വിയോജിപ്പ് ഉയര്‍ന്നിട്ടുണ്ട്. പുതിയ നിയമഭേദഗതിയെ ശക്തമായി ആക്ഷേപിച്ച ഫതഹ് നേതാവ് മര്‍വാന്‍ ബര്‍ഊസിയുടെ മകന്‍ ഖസാം ബര്‍ഊസി ഇത് നൂറ് ശതമാനം അസ്വീകാര്യവും നാണക്കേടുണ്ടാക്കുന്നതാണെന്നും കുറ്റപ്പെടുത്തി.

തടവുകാര്‍ എന്നത് ഒരു സാമൂഹ്യക്ഷേമ പ്രശ്നമല്ല, ‘അവരുടെ ത്യാഗങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ സമയം ജയിലില്‍ ചെലവഴിച്ചതിന് ആളുകള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നു. നിങ്ങള്‍ കൂടുതല്‍ സമയം ജയിലില്‍ ചെലവഴിക്കുമ്പോള്‍ സമൂഹത്തില്‍ നിങ്ങളുടെ മൂല്യം വര്‍ദ്ധിക്കുമെന്നും ഖസാം കൂട്ടിച്ചേര്‍ത്തു.

Related Articles