Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലുമായുള്ള ബന്ധം: യു.എസ് സമ്മര്‍ദ്ദത്തെ തള്ളിയ സുഡാനെ അഭിനന്ദിച്ച് ഫലസ്തീന്‍

ഗസ്സ സിറ്റി: ഇസ്രായേലുമായുള്ള ബന്ധം സാധാരണനിലയിലാക്കണമെന്ന അമേരിക്കയുടെ സമ്മര്‍ദ്ദത്തെ തള്ളിക്കളഞ്ഞ സുഡാനെ പ്രശംസിച്ച് ഫലസ്തീന്‍ രംഗത്ത്. കഴിഞ്ഞ ദിവസം ഫലസ്തീന്‍ അതോറിറ്റി (പി.എ) വിദേശകാര്യ മന്ത്രി റിയാദ് അല്‍ മാലികിയാണ് പ്രസ്താവനയിലൂടെ സുഡാന് അഭിനന്ദനം അറിയിച്ചത്. അല്‍ വതന്‍ വോയ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അറബികളെയും മുസ്ലിംകളെയും പിന്തുണയ്ക്കുന്നതില്‍ സുഡാനുള്ള സ്ഥാനം വിഭിന്നമല്ല-മാലികി പ്രസ്താവനയില്‍ പറഞ്ഞു. ഇത് സുഡാനിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനങ്ങളുടെയും നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക പുറത്തിറക്കിയ ഭീകര രാഷ്ട്രങ്ങളുടെ ബ്ലാക്ക് ലിസ്റ്റില്‍ നിന്നും സുഡാനെ ഒഴിവാക്കുന്നതിന് പകരം സുഡാന്‍ ഇസ്രായേലുമായുള്ള ബന്ധം സുതാര്യമാക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുഡാന്‍ പ്രധാനമന്ത്രി അബ്ദുല്ല ഹംദോക് യു.എസിന്റെ ആവശ്യം തള്ളിക്കളഞ്ഞത്. യു.എ.ഇ-ഇസ്രായേല്‍ നയതന്ത്ര കരാറിന്റെ അടിസ്ഥാനത്തിലാണ് യു.എസ് ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നത്. പശ്ചിമേഷ്യന്‍ യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം പോംപിയോ സുഡാനിലെത്തിയിരുന്നു.

Related Articles