Current Date

Search
Close this search box.
Search
Close this search box.

പാർലമെന്റ് തെരഞ്ഞെടുപ്പിന് ഒരുങ്ങി ജോർദാൻ

അമ്മാൻ: ശക്തമായ കൊറോണ വ്യാപന പ്രതിസന്ധിക്കിടയിലും പുതിയ പാർലമെന്റ് തെരഞ്ഞെടുപ്പിന് തയാറെടെക്കുകയാണ് ജോർദാൻ. ചൊവ്വാഴ്ചയാണ് പാർലമെന്റ് തെരഞ്ഞുടുപ്പ്. പുതിയ പാർലമന്റ് അം​ഗങ്ങളുടെ പ്രധാന ദൗത്യമെന്നത് രാഷ്ട്രത്തിന്റെ കടവുമായി ബന്ധപ്പെട്ട പുനഃക്രമീകരണമാണ്. വിഭവങ്ങളുടെ അപര്യാപ്തത മൂലം കൂടുതൽ വിദേശ സഹായത്തെയാണ് നിലവിൽ രാഷ്ട്രം ആശ്രയിക്കുന്നത്. കാര്യമായും അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നാണ് സഹായം സ്വീകരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ 2020ന്റെ ആദ്യത്തിൽ 23 ശതമാനമായിരുന്നു.

ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. മഹാമാരി കാരണം ജനങ്ങൾ അസ്വസ്ഥത അനഭവിക്കുകയാണ് -അൽഖുദ്സ് സെന്റർ ഫോർ പോളിറ്റിക്കൽ സ്റ്റഡീസ് ഡയറക്ടർ ജനറൽ അറീബ് റൻതാവി പറഞ്ഞതായി എ.ഫ്.പി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ 104800 കേസുകളിൽ 1180 പേർ കോവിഡ് ബാധിച്ച് മരിച്ചതായി ആരോ​ഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

Related Articles