Current Date

Search
Close this search box.
Search
Close this search box.

ബയ്റൂത്ത് സ്ഫോടനം: ഉന്നതതല പങ്ക് വ്യക്തമാകാതെ അന്വേഷണം അവസാനിക്കുന്നു

ബയ്റൂത്ത്: ആ​ഗസ്റ്റിൽ തലസ്ഥാനമായ ബയ്റൂത്തിൽ 200ലധികം പേർ മരിക്കുന്നതിന് കാരണമായ സ്ഫോടന അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ലബനീസ് ഇൻവെസ്റ്റി​ഗേറ്റർ ഉന്നതതല രാഷ്ട്രീയ-സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ പങ്ക് വ്യക്തമാക്കാതെ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. കുറ്റപത്രം തയാറാക്കുന്ന നടപടികളിലേക്ക് നീങ്ങുന്നതിന് മുമ്പ് ഫ്രഞ്ച് ഇൻവെസ്റ്റി​ഗേറ്ററുടെ റിപ്പോർട്ടിനായി ജഡീഷ്യൽ ഇൻവെസ്റ്റി​ഗേറ്റർ ഫാദി സവാൻ കാത്തിരിക്കുകയാണ്. രണ്ടാഴ്ചക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിർന്ന ജു‍ഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചതായി അൽജസീറ റിപ്പോർട്ട് ചെയ്തു.

കാര്യനിർവാഹകരും, സുരക്ഷാ ഉദ്യോ​ഗസ്ഥരുമുൾപ്പടെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്സുചെയ്ത 25 പേരിൽ നിന്നാണ് കുറ്റപത്രം തയാറാക്കുക. നിലിവിലെ കസ്സംസ് മേധാവി ബദ്‌രി ദാഹർ, മുൻ കസ്സംസ് മേധാവി ഷഫീഖ് മർഈ, മുൻ തുറമുഖ ഡയറക്ടർ ഹസൻ ഖുറൈതം, തുറമുഖ മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് മന്ത്രാലയത്തിലെ കര-നാവിക ​​ഗതാ​ഗത ഡയറക്ടർ അബ്ദുൽ ഹഫീദ് ഖൈസി, സൈനിക രഹസ്യാന്വേഷണ വിഭാ​ഗം മേധാവി ആൻ്റണി സല്ലൂം തുടങ്ങിയവർ അറസ്സിലായവരിൽ ഉൾപ്പെടുന്നു.

Related Articles