Current Date

Search
Close this search box.
Search
Close this search box.

നൈജീരിയയില്‍ വെള്ളപ്പൊക്കം: നൂറിലധികം പേര്‍ മരിച്ചു

നൈജര്‍: നൈജീരിയയിലെ നാലു സംസ്ഥാനങ്ങള്‍ നക്കിത്തുടച്ച പേമാരിയില്‍ നൂറിലധികം പേര്‍ മരണപ്പെട്ടു. കോഗി,നൈജര്‍,അനംബ്ര,ഡെല്‍റ്റ എന്നീ സംസ്ഥാനങ്ങളിലാണ് അതിശക്തമായ മഴ മൂലം വെള്ളപ്പൊക്കവും പേമാരിയും ദുരിതം വിതച്ചത്.

ആയിരക്കണക്കിന് വീടുകളാണ് പേമാരിയില്‍ തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നാലു സംസ്ഥാനങ്ങളിലും ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഇപ്പോഴും തുടരുകയാണ്.

ആഫ്രിക്കയിലെ ഏറ്റവും വലിയ ഊര്‍ജോല്‍പാദന നഗരമാണ് ഡെല്‍റ്റ. നൈജര്‍ നദി കരകവിഞ്ഞൊഴുകുകയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന നദിയാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൈജീരിയയില്‍ കനത്ത മഴയാണ്. പത്ത് സംസ്ഥാനങ്ങളിലായി 100 പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു.

രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളുടെ ദൗര്‍ബല്യവും വെള്ളത്തെ നേരിടാനുള്ള സംവിധാനങ്ങള്‍ തയാറാക്കാത്തതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധികിക്കാന്‍ ഇടയായി. സാധാരണ മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയാണ് നൈജീരിയയില്‍ മണ്‍സൂണ്‍. ആഫ്രിക്കയിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ നൈജര്‍ നദിയില്‍ അപകടകരമായ രീതിയിലാണ് വെള്ളം ഉയര്‍ന്നത്.

Related Articles