NewsWorld Wide

ബജറ്റ് വര്‍ധിപ്പിക്കണമെന്ന് ഇസ്രായേലിലെ മൊസാദ്

ജറൂസലേം: വാര്‍ഷിക ബജറ്റ് വര്‍ധിപ്പിക്കണമെന്ന് ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് ആവശ്യപ്പെട്ടു. ഇസ്രായേലിന്റെ ദേശീയ സുരക്ഷക്ക് ഭീഷണി വര്‍ധിക്കുന്നതിനാല്‍ തങ്ങളുടെ ബജറ്റ് വര്‍ധിപ്പിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രായേലിലെ ചാനല്‍ 7 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപിക്കേണ്ടതിനാല്‍ ബില്യണ്‍ കണക്കിന് ഡോളറുകളുടെ ആവശ്യമുണ്ടെന്നാണ് ചാര ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്തയാഴ്ച ഇതു സംബന്ധിച്ച് ഇസ്രായേല്‍ ധനകാര്യ മന്ത്രാലയം മൊസാദുമായി ചര്‍ച്ച നടത്തി ആവശ്യം അംഗീകരിച്ചു നല്‍കുമെന്നാണ് കരുതുന്നതെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Facebook Comments
Show More

Related Articles

Close
Close