Current Date

Search
Close this search box.
Search
Close this search box.

വെടിനിര്‍ത്തലിനും സമാധാനത്തിനും ഹഫ്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജര്‍മനി

ബെര്‍ലിന്‍: ലിബിയയില്‍ മാസങ്ങളായി തുടരുന്ന ആഭ്യന്തര സംഘര്‍ഷം അവസാനിപ്പിക്കാനും വെടിനിര്‍ത്തലിനും സമാധാനത്തിനും ജനറല്‍ ഹഫ്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജര്‍മനി പറഞ്ഞു. വിഷയത്തില്‍ ജര്‍മനിയില്‍ വെച്ച് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഹഫ്തര്‍ പങ്കെടുക്കുന്നത് മുന്നോടിയായാണ് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

അതേസമയം, ബെര്‍ലിനില്‍ വെച്ച് നടക്കുന്ന സമാധാന ചര്‍ച്ചക്ക് മുന്നോടിയായി വ്യാഴാഴ്ച ലിബിയന്‍ മിലിട്ടറി കമാന്‍ഡറായ ഹഫ്തര്‍ രഹസ്യമായി ഗ്രീസിലേക്ക് പറന്നു. ഞായറാഴ്ചയാണ് ജര്‍മനിയില്‍ വെച്ച് യു.എന്നിന്റെ പിന്തുണയില്‍ മധ്യസ്ഥ ചര്‍ച്ച നടക്കുന്നത്.
നേരത്തെ റഷ്യന്‍ തലസ്ഥാമായ മോസ്‌കോയില്‍ വച്ച് നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച ലിബിയന്‍ സര്‍ക്കാര്‍ (Government of National Accord (GNA) തലവന്‍ ഫായിസ് അല്‍ സറാജും അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായ കമാന്‍ഡര്‍ ഖലീഫ ഹഫ്തറുമാണ് മോസ്‌കോയിലെത്തിയത്.

റഷ്യയിലെയും തുര്‍ക്കിയിലെയും വിദേശ,പ്രതിരോധ മന്ത്രിമാരുടെ ആഭിമുഖ്യത്തിലായിരുന്നു ചര്‍ച്ച. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതു മുതല്‍ ലിബിയയില്‍ ആഭ്യന്തരം സംഘര്‍ഷം രൂക്ഷമാണ്.

Related Articles