Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ലബനാനിൽ 111 ന​ഗരങ്ങളിൽ ലോ‍ക്ഡൗൺ പ്രഖ്യാപിക്കും

ബയ്റൂത്ത്: രാജ്യത്തെ നൂറിലധികം ന​ഗരങ്ങളിലും ​ഗ്രാമങ്ങളിലും ലോ‍ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഭരണകൂടം തീരുമാനിച്ചു. ഈയിടെ നൂറുകണക്കിന് പേരുടെ പരിശോധന പോസറ്റീവായതിനെ തുടർന്നാണ് ലോ‍ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. അതോടൊപ്പം രാജ്യത്ത് ആശുപത്രി കിടക്കകൾ അപര്യാപ്തവുമാണ്. 111 ന​ഗരങ്ങളിലും ​ഗ്രാമങ്ങളിലുമായി ഞായാറാഴ്ച രാവിലെ മുതൽ ലോക്ഡൗൺ നിലവിൽ വരുകയും ഒക്ടോബർ 12 വരെ തുടരുകയും ചെയ്യുന്നതാണെന്ന് ആഭ്യന്തരമന്ത്രി മുഹമ്മദ് ഫഹ്മി വെള്ളിയാഴ്ച വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചകളിലായി രാജ്യത്ത് കൊറോണ വൈറസ് കേസുകൾ അധികരിച്ചുവരികയാണ്. അഞ്ച് മില്യൺ വരുന്ന രാജ്യത്തെ ജനസംഖ്യയിൽ ഫെബ്രുവരി മുതൽ 40000 മുകളിൽ കേസുകളും 374 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1248 പുതിയ കേസുകളും ഏഴ് മരണങ്ങളും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തതായി ലബനാൻ ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി.

 

 

Related Articles