Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി: പരിഹാര ശ്രമം തുടര്‍ന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കുവൈത്ത്. ഗള്‍ഫ് പ്രശ്‌നം പരിഹരിക്കും വരെ കുവൈത്ത് തങ്ങളുടെ പരിശ്രമം അവസാനിപ്പിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ(ജി.സി.സി) ഐക്യത്തെ പിന്തുണക്കുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള പരിശ്രമങ്ങള്‍ കുവൈത്തിന്റെയും അമേരിക്കയുടെയും ഭാഗത്ത് നിന്നും തുടരുകയാണെന്നാണ് കുവൈത്ത് വക്താക്കളെ ഉദ്ധരിച്ച് ‘അല്‍ ഖബസ്’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഖത്തറിനെതിരെ അയല്‍രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ നേരത്തെയും കുവൈത്ത് മധ്യസ്ഥശ്രമങ്ങള്‍ നടത്തിയിരുന്നു.
പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കക്ക് ഉത്സാഹമുണ്ടെന്നും പുതിയ മധ്യസ്ഥരുടെ പങ്കാളിത്തം ആവശ്യമാണെന്നും കുവൈത്ത് ഊന്നിപ്പറയുന്നു. മേഖലയിലെ ആഗോളവും സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാന്‍ ഈ പ്രശ്‌നം അവസാനിപ്പിക്കേണ്ടതുണ്ടെന്നും കുവൈത്ത് പറഞ്ഞു.

തര്‍ക്കങ്ങളില്‍ നിന്നും പൊരുത്തക്കേടുകളില്‍ നിന്നും വളരെ തൃപ്തികരമായ പരിഹാരങ്ങള്‍ കാണാന്‍ വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി ഊര്‍ജ്ജസ്വലമായ തുടക്കം പ്രതീക്ഷിക്കുന്നതായി കുവൈത്ത് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ സഹോദരങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കഴിഞ്ഞ മാസം കുവൈത്ത് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് അല്‍ സുബ്ഹാന്‍ പറഞ്ഞിരുന്നു.

Related Articles