Current Date

Search
Close this search box.
Search
Close this search box.

ഖാന്‍ അല്‍ അഹ്മറില്‍ ഫലസ്തീന്‍ പുതിയ ഗ്രാമം നിര്‍മിച്ചു

വെസ്റ്റ് ബാങ്ക്: ഫലസ്തീനില്‍ ദിനേന ഇസ്രായേല്‍ തകര്‍ക്കുന്ന വീടുകള്‍ക്കും ഗ്രാമങ്ങള്‍ക്കും പകരം വീടുകള്‍ നിര്‍മിച്ച് പോരാടുകയാണ് ഫലസ്തീന്‍ ജനത. ഇസ്രായേല്‍ ഉപരോധ സൈന്യം തകര്‍ത്ത ഖാന്‍ അല്‍ അഹ്മര്‍ ഗ്രാമത്തിനു സമീപം അഞ്ചു മൊബൈല്‍ വീടുകള്‍ സ്ഥാപിച്ചാണ് പുതിയ ഗ്രാമം കെട്ടിപ്പടുക്കാന്‍ ഫലസ്തീനികള്‍ ശ്രമിക്കുന്നത്.

അല്‍ അഹ്മര്‍ താഴ്‌വരയിലാണ് വീടുകള്‍ സ്ഥാപിച്ച് ഫലസ്തീന്റെ പതാക ഉയര്‍ത്തിയത്. പരമ്പരാഗതമായ അറബ് ഗ്രാമങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇസ്രായേലിനെതിരെ ചെറുത്തുനില്‍പ് തുടരുന്നതിന്റെ ഭാഗമായാണ് വീടുകള്‍ പുനര്‍നിര്‍മിച്ചത്. 1967 മുതല്‍ ഫലസ്തീനിലെ അല്‍ ജഹ്ഹാലിയന്‍ വിഭാഗക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്.

തുടര്‍ന്ന് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കിയിരുന്നില്ല. ഇവിടെയുള്ള വീടുകള്‍ തകര്‍ക്കാന്‍ നേരത്തെ ഇസ്രായേല്‍ കോടതി ഉപരോധ സൈന്യത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെത്തടുര്‍ന്നാണ് അനധികൃത കുടിയേറ്റം നടത്തി ഇസ്രായേല്‍ ഇവിടെ ജൂത ഇടനാഴി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.

Related Articles