Current Date

Search
Close this search box.
Search
Close this search box.

സിദ്ദീഖ് കാപ്പനുവേണ്ടി കേരളസര്‍ക്കാര്‍ ഇടപെടണം: സോളിഡാരിറ്റി

കോഴിക്കോട്: യു.പിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ഫാസിസ്റ്റ് ശ്രമമാണ് ഇത്തരം അറസ്റ്റുകളിലൂടെ നടന്നു കൊണ്ടിരിക്കുന്നത്.

ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനായി കോടതികളെയും പോലീസിനെയും ഔദ്യോഗിക സംവിധാനങ്ങളെയും ദുരുപയോഗം ചെയ്യുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരാണ് എന്നതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ അവകാശവാദമെങ്കില്‍ മലയാളി പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനു വേണ്ടി കേരള സര്‍ക്കാര്‍ ഇടപെടുകയാണ് വേണ്ടത്. ഭീമ കൊറെഗാവ് കേസില്‍ ഫാ.സ്റ്റാന്‍ സാമിയുടെ അറസ്റ്റും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ട് കേരളത്തെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി ചിത്രീകരിച്ച് ഹിന്ദുത്വയുടെ മറ്റൊരു പരീക്ഷണശാലയാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സോളിഡാരിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

സോളിഡാരിറ്റി മലപ്പുറം ജനറല്‍ സെക്രട്ടറി ജലീല്‍ കോഡൂര്‍, സുലൈമാന്‍ ഊരകം, ജബ്ബാര്‍ പെരിന്തല്‍മണ്ണ എന്നിവരടങ്ങുന്ന പ്രതിനിധി സംഘം സിദ്ധീഖ് കാപ്പന്റെ വീട് സന്ദര്‍ശിച്ചു.

 

Related Articles