Current Date

Search
Close this search box.
Search
Close this search box.

സഹായ വിതരണവും കുടിവെള്ള പദ്ധതി സമർപ്പണവും

കൊച്ചി :ബൈത്തു സകാത്ത് കേരളയുടെ ജില്ലാ തല പദ്ധതികളുടെ സഹായ വിതരണവും കുടിവെള്ള വിതരണ പദ്ധതി സമർപ്പണവും പാനായിക്കുളം അൽ ഹുദാ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു . സഹായ വിതരണം ഇബ്രാഹിം കുഞ്ഞു എം.എൽ എ. ഉത്‌ഘാടനം ചെയ്തു . മണിക്കൂറുകൾ നീണ്ട നാൽക്കവല ചർച്ചകളോ, പ്രസംഗങ്ങളോ അല്ല മറിച്ച്‌ ഫലവത്തായ പ്രവർത്തനങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. അശരണരെ സഹായിക്കുന്നിടത്തും ഈ മാറ്റം കാണാമെന്നു എം എൽ എ പറഞ്ഞു. കേരളത്തിലെ നിരവധി ദുരന്ത നിവാരണ മുഖത്ത് പീപ്പിൾസ് ഫൗണ്ടേഷൻറെ പ്രവർത്തനങ്ങളും അതിനു കീഴിലുള്ള ബൈത്തുസക്കാത്ത് കേരളയുടെ സഹായവും മുന്പന്തിയിലുണ്ടായിരുന്നുവെന്നത് വസ്തുതയാണെന്നു അദ്ദേഹം പറഞ്ഞു . ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് അബൂബക്കർ ഫാറൂഖി അധ്യക്ഷം വഹിച്ചു. .ബൈത്തുസ്സക്കാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ഉമർ പദ്ധതി വിശദീകരിച്ചു
.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ മുപ്പത്തടം എരമം കോളനിയിൽ 15 കുടുംബങ്ങൾക്ക് നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ സമർപ്പണം ചാർട്ടേർഡ് അക്കൗണ്ടന്റ് സി.ച്ച്. അബ്ദുറഹീം നിർവ്വഹിച്ചു. ഭവന പദ്ധതി, സ്വയം തൊഴിൽ, ചികിത്സ സഹായം, കടബാധ്യത തുടങ്ങിയ വിഭാഗങ്ങളിയായി 15 ലക്ഷം രൂപയുടെ സഹായങ്ങളാണ് ബൈതുസകാത്ത് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തത്. ഭൂരഹിതർക്കായി ഭവന പദ്ധതികൾ നടപ്പാക്കുന്നതിന് രണ്ടു വ്യക്തികൾ വാഗ്ദാനം ചെയ്ത ഭൂമിയുടെ രേഖകൾ ചടങ്ങിൽ കൈമാറ്റം ചെയ്തു. കോതമംഗലം അടിവാട് പഞ്ചായത്തു പ്രദേശത്തു 25 സെൻറ് സ്ഥലവും ആലങ്ങാട് പഞ്ചായത്തു പ്രദേശത്തു 10 സെന്റ് സ്ഥലവുമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് .‌ . അൽഹുദ പബ്ലിക് സ്‌കൂൾ മാനേജർ സി. എ. അബ്ദുൽ നസീർ, വാർഡ് മെമ്പർ വി. എച്ച്. സിറാജുദ്ധീൻ, വിഷൻ 2026 മാനേജർ സി. എസ്. മജീദ്, തണൽ വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സദഖത്ത് . ജമാഅത്തെ ഇസ്ലാമി ജില്ല വൈസ് പ്രസിഡന്റ് കെ ബി അബ്ദുല്ല ,ബൈത്തു സക്കാത്ത് ട്രസ്റ്റി കെ . കെ ബഷീർ എന്നിവർ ആശംസകർ നേർന്നു സംസാരിച്ചു . ജമാ അത്തെ ഇസ്‌ലാമി ഏരിയ പ്രസിഡന്റ് സാദിഖ് അലി സ്വാഗതവും . ബൈത്തുസക്കാത് ഏരിയ കോർഡിനേറ്റർ തൽഹത്ത് നന്ദിയും പറഞ്ഞു.

Related Articles