Current Date

Search
Close this search box.
Search
Close this search box.

അസം സര്‍ക്കാറിന്റേത് മനുഷ്യത്വ രഹിതമായ നടപടി: ജമാഅത്തെ ഇസ്ലാമി

കോഴിക്കോട്: 40 ലക്ഷം പൗരന്‍മാരെ സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാക്കുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് കരട് പൗരത്വ പട്ടിക പുറത്തിറക്കിയതിലൂടെ അസം സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് പറഞ്ഞു. രാഷ്ട്രീയ പ്രേരിതമാണ് സര്‍ക്കാര്‍ നിലപാട്.

രാജ്യത്തെ പൗരന്‍മാരെ അഭയാര്‍ഥികളും അനധികൃതരുമായി കാണുന്ന ഹീനമായ നടപടിയാണിത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുന്നവരുടെ പൗരത്വം റദ്ദ് ചെയ്യുന്നത് അംഗീകരിക്കാനാവില്ല. ഇലക്ഷന്‍ കമ്മിഷന്റെ കണക്ക് പ്രകാരം സംശയാസ്പദമായവര്‍ പോലും മൂന്നര ലക്ഷത്തില്‍ താഴെയാണ്. എന്നിരിക്കെ 40 ലക്ഷം വരുന്ന വലിയൊരു വിഭാഗത്തെ പുറം തള്ളാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നിലപാട് വര്‍ഗീയ ധ്രുവീകരണവും വോട്ടു ബാങ്കും ലക്ഷ്യമിട്ടുള്ളതാണ്. ഒരു വിഭാഗം പൗരന്‍മാരുടെ മേല്‍ ആശങ്കയും ഉല്‍കണ്ഠയുമുണ്ടാക്കുന്ന നടപടിക്കെതിരെ മതേതര കക്ഷികള്‍ ഒന്നിച്ച് പ്രക്ഷോഭമുയര്‍ത്തണമെന്നും അമീര്‍ പറഞ്ഞു.

Related Articles