Current Date

Search
Close this search box.
Search
Close this search box.

പ്രളയം: സമസ്ത ആദ്യഗഡുവായി 50 ലക്ഷം നല്‍കും

ചേളാരി: പ്രളക്കെടുതിമൂലം ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ആദ്യഗഡുവായി 50 ലക്ഷം രൂപ നല്‍കും. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിനും നഷ്ടപ്പെട്ട മസ്ജിദുകളും മദ്‌റസകളും വീടുകളും പുനര്‍നിര്‍മ്മിക്കുന്നതിനും വേണ്ടി സമസ്ത പുനരിധിവാസ പദ്ധതിക്ക് രൂപം നല്‍കാനും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്തയുടെയും പോഷക സംഘടനകളുടെയും ഗള്‍ഫ് സംഘടന ഭാരവാഹികളുടെയും അടിയന്തിര യോഗം തീരുമാനിച്ചു.

പുനരധിവാസ പദ്ധതി ഫണ്ടിലേക്ക് ഉദാരമായി സംഭാവനകള്‍ നല്‍കാനും യോഗം അഭ്യര്‍ത്ഥിച്ചു. അതിരൂക്ഷമായ വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ സംഘടന പ്രവര്‍ത്തകരെയും മറ്റു സന്നദ്ധ സേവകരെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാരെയും യോഗം അഭിനന്ദിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, സത്താര്‍ പന്തല്ലൂര്‍, വി.പി.പൂക്കോയ തങ്ങള്‍, ഡോ.അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles