Current Date

Search
Close this search box.
Search
Close this search box.

കശ്മീരില്‍ ഏപ്രില്‍ മൂന്ന് വരെ 2ജി സേവനം മാത്രം: സര്‍ക്കാര്‍

ശ്രീനഗര്‍: കോവിഡ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുമ്പോഴും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഭാഗികമായി മാത്രമാണ് കശ്മീരികള്‍ക്ക് ലഭ്യമാകുന്നത്. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷലീന്‍ കാബ്രയാണ് ഇന്റര്‍നെറ്റ് വേഗത 2ജിയായി പരിമിതപ്പെടുത്തുന്നതായി അറിയിച്ചത്. പോസ്റ്റ് പെയ്ഡ്,പ്രീപെയ്ഡ് സിം കണക്ഷന്‍ ഉള്ളവര്‍ക്ക് ഇത് ബാധകമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതിവേഗ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ആവശ്യമുയര്‍ന്നെങ്കിലും അത് അംഗീകരിക്കാന്‍ ഭരണകൂടം തയാറായിട്ടില്ല. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും വാര്‍ത്തകള്‍ അറിയാനും 4ജി സേവനം അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ്,കോണ്‍ഗ്രസ്,സി.പി.എം എന്നീ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles