Current Date

Search
Close this search box.
Search
Close this search box.

ജാമിഅഃ ദര്‍സ് ഫെസ്റ്റ് കോടങ്ങാട് ദര്‍സ് ചാമ്പ്യന്‍മാര്‍

ഫൈസാബാദ് :  പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 57-ാം വാര്‍ഷിക 55-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച്   നടന്ന സംസ്ഥാനതല ജാമിഅഃ ദര്‍സ് ഫെസ്റ്റില്‍ ജൂനിയര്‍, സീനിര്‍ വിഭാഗങ്ങളില്‍ കോടങ്ങാട് ദര്‍സ് ചാമ്പ്യന്‍മാരായി. ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മലപ്പുറം ആലത്തൂര്‍പടി ദര്‍സ് രണ്ടാം സ്ഥാനവും, സീനിയര്‍ വിഭാഗത്തില്‍ കാസര്‍ഗോഡ് നായന്‍മാര്‍മൂല ദര്‍സും, ജൂനിയര്‍ വിഭാഗത്തില്‍ മൂന്നിയൂര്‍ മുട്ടിച്ചിറ ശുഹദാപള്ളി ദര്‍സും മൂന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയര്‍ വിഭാഗത്തില്‍ 26 പോയിന്റോടെ ത്വല്‍ഹത് എ.പി തെയ്യോട്ട്ചിറ ദര്‍സ്, ജൂനിയര്‍ വിഭാഗത്തില്‍ ഹാഫിള് മുഹമ്മദ് ഖളിര്‍ കോടങ്ങാട് ദര്‍സ് 41 പോയിന്റോടെയും കലാപ്രതിഭാകളായി തെരഞ്ഞെടുക്കപ്പെട്ടു.
രണ്ട് ദിവസങ്ങളിലായി ജൂനിയര്‍,സീനിര്‍ വിഭാഗത്തില്‍ 11 വേദികളിലായി 60 ഇന മല്‍സരങ്ങള്‍ നടന്നു. ജില്ലാ, മേഖലാ മല്‍സരങ്ങളില്‍ യോഗ്യത നേടിയ ആയിരത്തോളം വിദ്യാര്‍ത്ഥികളാണ് മല്‍സരത്തില്‍ മാറ്റുരച്ചത്.

അവാര്‍ഡിംഗ് സെഷന്‍  മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ.എ.സ്  ഉദ്ഘാടനം ചെയ്തു. എം. അലി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഖാദര്‍ ഫൈസി കുന്നുംപുറം, മുഹമ്മദലി ഹാജി തൃക്കടീരി, അസ്്ഗറലി ഫൈസി പട്ടിക്കാട്  പ്രസംഗിച്ചു.

Related Articles