Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനികള്‍ക്ക് അല്‍ അഖ്‌സയിലേക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍

ജറൂസലേം: ജറൂസലേമിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് വിശ്വാസികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഇസ്രായേല്‍ പൊലിസ്. ജറൂസലേമിലെ പഴയ നഗരത്തില്‍ ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചാണ് അഖ്‌സയിലേക്ക് പ്രവേശിക്കുന്ന ഫലസ്തീനികളുടെ എണ്ണം കുറച്ചത്. കഴിഞ്ഞ ദിവസം പ്രവാചകന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള മീലാദ് പരിപാടികളില്‍ പങ്കെടുക്കാന്‍ ഒത്തുകൂടിയ ഫലസ്തീനികളെയാണ് ഇസ്രായേല്‍ പൊലിസ് തടഞ്ഞത്. വ്യാഴാഴ്ച ആയിരങ്ങളാണ് മീലാദ് ആഘോഷങ്ങള്‍ക്കായി അഖ്‌സക്കു സമീപം ഒത്തുകൂടിയിരുന്നത്. വെസ്റ്റ് ബാങ്ക് മേഖലയില്‍ നിന്നുള്ള സ്ത്രീകളും കുട്ടികളുടമക്കമുള്ളവരെയാണ് ഇസ്രായേല്‍ പൊലിസ് ചെക്ക് പോസ്റ്റില്‍ തടഞ്ഞതെന്ന് ഫലസ്തീനിയെ ഉദ്ധരിച്ച് അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ സമയത്ത് അല്‍ അഖ്‌സ മസ്ജിദില്‍ ഇമാം ഷെയ്ഖ് യൂസുഫ് അബൂ സീന പ്രവാചക സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പ്രഭാഷണം നടത്തുകയായിരുന്നു. മീലാദ് ദിന പരിപാടികള്‍ക്കായി കോവിഡ് പ്രോട്ടോകോളള്‍ പാലിച്ച് ആയിരങ്ങളാണ് അഖ്‌സ മസ്ജിദില്‍ ഒത്തുകൂടിയത്. ഫ്രാന്‍സിന്റെ ഇസ്ലാം വിരുദ്ധ നിലപാടിലും ഇവര്‍ അപലപനം രേഖപ്പെടുത്തി.

Related Articles