NewsWorld Wide

ഗസ്സ മുനമ്പില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം

ഗസ്സ സിറ്റി: ഉപരോധ ഗസ്സ മുനമ്പില്‍ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. ഞായറാഴ്ച പുലര്‍ച്ചെ നടന്ന വ്യോമാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ആളപായം ഇല്ലെന്നും ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തുറസ്സായ കൃഷിസ്ഥലത്തേക്ക് ഉള്‍പ്പെടെ ഗസ്സയുടെ തെക്ക് ,കിഴക്ക്, പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് നിരവധി മിസൈലുകളാണ് പ്രയോഗിച്ചതെന്ന് വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ ഭൂപ്രദേശത്തു നിന്നും ഇസ്രായേലിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണെം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്.

തെക്കന്‍ ഗസ്സ മുനമ്പിലെ റഫ, ഖാന്‍ യൂനിസ് നഗരങ്ങൡ നിന്നും പുകപടലങ്ങളും തീനാളങ്ങളും ആകാശത്തേക്ക് ഉയരുന്നതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേലിന്റേത് തീവ്രത കൂട്ടുന്ന ഏറ്റവും പുതിയ നടപടിയാണിതെന്ന് ഹമാസ് കുറ്റപ്പെടുത്തി.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker