Current Date

Search
Close this search box.
Search
Close this search box.

കിഴക്കന്‍ ജറൂസലേമിനെ കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമവുമായി ഇസ്രായേല്‍

ജറൂസലേം: നിലവിലെ ജനസംഖ്യ കണക്കുകള്‍ തുടരുകയാണെങ്കില്‍ ജറൂസലേം 2045ാടെ ജൂത ന്യൂനപക്ഷ നഗരമായി മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജറൂസലേം-ബ്രസല്‍സ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര സംഘടന പുറത്തു വിട്ട കണക്കിലാണ് ജറൂസലേമിലെ ജൂത ജനസംഖ്യ കുറയുന്നതായി കാണിക്കുന്നത്.

എന്നാല്‍ ഈ അവസ്ഥ തടയാന്‍ ഫലസ്തീന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ജറൂസലേമിലേക്കുള്ള പ്രവേശനം ഇസ്രായേല്‍ നിഷേധിക്കുകയും ഫലസ്തീനികളെ വിഭജിക്കുകയുമാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ജറൂസലേമിന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് തങ്ങളുടെ അധീനതിയില്‍ പെടുത്താനാണ് ഇസ്രായേല്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

ഫലസ്തീന്‍ ജനസംഖ്യയുള്ള പ്രദേശങ്ങളെല്ലാം ജറൂസലേം മുനിസിപ്പാലിറ്റിയുടെ ഭാഗമാണ്. എന്നാല്‍ ഇസ്രായേലിന്റെ വിഭജനം മൂലം ഭൂരിപക്ഷ ഫലസ്തീന്‍ ഗ്രാമങ്ങളെല്ലാം ഇതില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഇസ്രായേല്‍ ഭരണകൂടത്തിന് കീഴിലേക്ക് മാറ്റുകയും ചെയ്‌തേക്കാം.

Related Articles