Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദില്‍ ഐ.എസ് ആക്രമണം; 10 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിനു സമീപം ഐ.എസ് നടത്തിയ ആക്രമണത്തില്‍ പത്ത്് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ അഞ്ച് പേര്‍ സുരക്ഷ സൈനികരാണ്. നാലു പേര്‍ സിവിലിയന്മാരാണ്. ഇറാഖിലെ വടക്കന്‍ പ്രവിശ്യയായ സലാദിനിലാണ് കഴിഞ്ഞ ദിവസം തീവ്രവാദ ഗ്രൂപ്പുകള്‍ ആക്രമണം നടത്തിയത്. മേഖലയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ബാഗ്ദാദിന് 200 കിലോമീറ്റര്‍ അകലെ പൊതുറോഡില്‍ യാത്ര ചെയ്യുകയായിരുന്ന സിവിലിയന്റെ കാറിനു നേരെയാണ് ബോംബിങ് ഉണ്ടായത്. ആക്രമണം തടയാന്‍ അധികൃതര്‍ക്കായില്ല എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സുരക്ഷ സേനക്ക് നേരെയും തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നുവെന്നും ആക്രമണത്തിന് ശേഷം ഐസിസ് തീവ്രവാദികള്‍ ഗ്രാമത്തില്‍ നിന്ന് പിന്മാറിയതായും ഇറാഖ് സുരക്ഷ സേന അറിയിച്ചു.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് സ്വയം ഏറ്റെടുത്തിട്ടില്ല, നഗരത്തിലെ മേയറും പോലീസും സംഘത്തെ കുറ്റപ്പെടുത്തുകയാണുണ്ടായത്.

Related Articles