Current Date

Search
Close this search box.
Search
Close this search box.

സാമ്പത്തിക സഹകരണത്തിനൊരുങ്ങി സൗദിയും ഇറാഖും

ബാഗ്ദാദ്: സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കൊനൊരുങ്ങി ഇറാഖും സൗദിയും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. സൗദി പരിസ്ഥിത മന്ത്രി അബ്ദുറഹ്മാന്‍ അല്‍ ഫാദ്‌ലിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സംഘം കഴിഞ്ഞ ദിവസം ഇറാഖില്‍ വെച്ച് ഇറാഖ് ഉന്നതതല സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് വിവിധ മേഖലകളില്‍ പരസ്പര ധാരണയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

സാമ്പത്തിക, നിക്ഷേപ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ ജൂലൈയില്‍ ഇറാഖി-സൗദി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

വൈദ്യുതി ബന്ധം, പെട്രോകെമിക്കല്‍സ്, ഗ്യാസ് തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇറാഖ് ആഗ്രഹിക്കുന്നതായി യോഗ ശേഷം ഇറാഖ് എണ്ണ വകുപ്പ് മന്ത്രി ഇഹ്‌സാന്‍ അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. സൗദി-ഇറാഖി കമ്മിറ്റിയുടെ യോഗങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്തമായി വാഗ്ദാനം ചെയ്യുന്ന കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് കാരണമാകുമെന്ന് സൗദി വ്യാവസായിക മന്ത്രി ബന്ദര്‍ അല്‍ ഹരീഫും പ്രത്യാശ പ്രകടിപ്പിച്ചു.

Related Articles