Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: വീണ്ടും വോട്ടെണ്ണിയപ്പോള്‍ മുഖ്തദര്‍ അല്‍ സദ്ര്‍ തന്നെ

ബഗ്ദാദ്: ഇറാഖില്‍ കഴിഞ്ഞ മേയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പരാതി ഉന്നയിച്ച വോട്ടെണ്ണല്‍ വീണ്ടും നടത്തിയപ്പോള്‍ ഷീഈ നേതാവ് മുഖ്തദര്‍ അല്‍ സദ്ര്‍ സഖ്യത്തിന് തന്നെ ജയം. സദ്‌റിന്റെ നേതൃത്വത്തിലുള്ള സെയ്‌റൂണ്‍ സഖ്യം തന്നെയാണ് വീണ്ടും വിജയിച്ചത്.

വെള്ളിയാഴ്ച ഇലക്ടോറല്‍ കമ്മിഷനാണ് ഫലം പുറത്തുവിട്ടത്. മേയില്‍ നടന്ന തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടെടുപ്പില്‍ കൃത്രിമത്വം ഉണ്ടെന്ന് കാണിച്ച് രാജ്യത്താകമാനം വന്‍ പ്രക്ഷോഭം നടന്നിരുന്നു. തുടര്‍ന്ന് വോട്ടുകള്‍ വീണ്ടും എണ്ണണമെന്ന് ഇലക്ടോറല്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ദേശം തള്ളിയ കമ്മിഷന്‍ അവസാനം വോട്ടെണ്ണാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

18 പ്രവിശ്യയില്‍ നടന്ന തെരഞ്ഞെടുപ്പിലെ 13 എണ്ണത്തിന്റെ ഫലം വന്നപ്പോഴേക്കും സദറിന്റെ സഖ്യം വിജയമുറപ്പിക്കുകയായിരുന്നു. 54 സീറ്റുകളില്‍ സദര്‍ സഖ്യം നേരത്തെ വിജയിച്ചിരുന്നു. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ഫലത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. ഇതോടെ ഇറാറഖിലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനിശ്ചിതത്വത്തിന് വിരാമമായി്.

Related Articles