Current Date

Search
Close this search box.
Search
Close this search box.

ഇറാനും സിറിയയും തമ്മില്‍ സൈനിക സഹകരണത്തിന് ധാരണ

ദമസ്‌കസ്: ഇറാനും സിറിയയും തമ്മില്‍ സൈനിക സഹകരണത്തിന് കരാറില്‍ ഒപ്പു വെച്ചു. സിറിയന്‍ പ്രതിരോധത്തിന്റെ വിഭവശേഷി വര്‍ധിപ്പിക്കുന്നതിനും സിറിയന്‍ ഉപരോധ സേനയെ പുനര്‍നിര്‍മിക്കുന്നതിനും വേണ്ടിയുള്ളതാണ് കരാര്‍. ഞായറാഴ്ച ദമസ്‌കസില്‍ വെച്ച് ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ ഒപ്പിടുന്ന സമയത്ത് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അസദും ഇരു രാജ്യങ്ങളിലെയും ഉന്നത സൈനിക ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഇറാന്റെ പങ്കാളിത്തവും സാന്നിധ്യവും സിറിയയിലെ പ്രതിരോധത്തിന് ശക്തി പകരുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി ആമിര്‍ ഹതാമി പറഞ്ഞു. കരാര്‍ പ്രകാരം ഇറാന്‍ സൈനിക ഉപദേഷ്ടാക്കള്‍ സിറിയയില്‍ തുടരാനും ധാരണയുണ്ട്.

Related Articles