Current Date

Search
Close this search box.
Search
Close this search box.

ന​ഗോർണോ-കരാബാ​ഗ്: മിൻസ്ക് ​ഗ്രൂപ്പിനെ വിമർശിച്ച് ഇറാൻ

തെഹ്റാൻ: ദക്ഷിണ കോക്കസസിൽ സമാധാനം സ്ഥാപിക്കാനുള്ള ഒ.എസ്.സി.ഇ മിൻസ്ക് ​ഗ്രൂപ്പിന്റെ ശ്രമങ്ങളെ ഇറാൻ വിമർശിച്ചു. ഇറാൻ ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖിജിയുടെ വ്യാഴാഴ്ച സമാപിച്ച വിദേശ യാത്രയിൽ രാഷ്ട്രം മുന്നോട്ടുവെക്കുന്ന ശാശ്വത സമാധാന ഉടമ്പടിയെ സംബന്ധിച്ച് ചർച്ച ചെയ്തു. ന​ഗോർണോ-കരാബാ​ഗിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നത് ഇറാൻ തങ്ങളുടെ നിലപാടുകൾ അറിയിച്ചിട്ടുമുണ്ട്. മുപ്പത് വർഷങ്ങൾക്ക് മുമ്പ് ഫ്രാൻസ്, റഷ്യ. യു.എസ് എന്നീ രാഷ്ട്രങ്ങളുടെ സഹകരണത്തോടെ സ്ഥാപിതമായ മിൻസ്ക് ​ഗ്രൂപ്പ് ദീർഘകാലമായി മേഖലയിൽ നിലനിൽക്കുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്ന ദൗത്യത്തിൽ പരാജയപ്പെട്ടതായി അബ്ബാസ് അറാഖിജി വ്യക്തമാക്കി.

റഷ്യയുടെയും യു.എസിന്റെയും മധ്യസ്ഥതയിൽ ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനായി നടന്ന മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടർന്നാണ് ഇറാൻ വിഷയത്തിൽ തങ്ങളുടെ സമാധാന പദ്ധതിയെ കുറിച്ച് അറിയിച്ചിരിക്കുന്നത്. ന​ഗോർണോ-കരാബാ​ഗ് മേഖലയെ ചൊല്ലി അർമേനിയയും അസർബൈജാനും ഒരു മാസത്തിലേറെയായി യുദ്ധം തുടരുകയാണ്. കരാർ പാലിക്കുന്നതിൽ പാജയപ്പട്ടതായി ഇരുവിഭാ​ഗങ്ങളും പരസ്പരം കുറ്റപ്പെടുത്തി.

Related Articles