Current Date

Search
Close this search box.
Search
Close this search box.

യൂത്ത് ഇന്ത്യ നീന്തല്‍ മത്സരം: ഫഹാഹീല്‍ സോണ്‍ ജേതാക്കള്‍

യൂത്ത് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച നീന്തല്‍ മത്സരത്തില്‍ ഫഹാഹീല്‍ സോണ്‍ വിജയികളായി. ഫര്‍വാനിയ സോണ്‍ റണ്ണേഴ്‌സ് അപ്പ് നേടി. വെള്ളിയാഴ്ച വൈകുന്നേരം 3.30നു ഖാദിസിയ ആള്‍ട്ടിമേറ്റ് സോക്കര്‍ അക്കാദമിയില്‍ നടന്ന നീന്തല്‍ മത്സരം കെ ഐ ജി ആക്ടിങ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു ഫര്‍വാനിയ,അബ്ബാസിയ,ഫഹാഹീല്‍,സാല്‍മിയ സോണുകളിലെ നൂറോളം നീന്തല്‍ താരങ്ങള്‍ ആവേശകരമായ മത്സരങ്ങള്‍ കാഴ്ച്ച വെച്ചു.

25 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ മത്സരത്തില്‍ ഫഹാഹീല്‍ സോണിലെ റംഷാദ് ചാമ്പ്യന്‍ ആയി. ഫഹാഹീല്‍ സോണിലെ ജോര്‍ജ് കുട്ടി ജോസഫ് രണ്ടാം സ്ഥാനവും അബ്ബാസിയ സോണിലെ ജോര്‍ജ് ജോസഫ് മൂന്നാം സ്ഥാനത്തിനും അര്‍ഹരായി. 25 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് മത്സരത്തില്‍ ഫഹാഹീല്‍ സോണിലെ റംഷാദ് ഒന്നാം സ്ഥാനവും സാല്‍മിയ സോണിലെ മുഹമ്മദ് ഷാഫി രണ്ടാം സ്ഥാനവും ഫര്‍വാനിയ സോണിലെ അജിന്‍സ് മൂന്നാം സ്ഥാനവും പങ്കിട്ടു.

തുടര്‍ന്ന് നടന്ന ഗ്രൂപ്പ് മത്സരം, 4ഃ25 റിലേ മത്സരത്തില്‍ ഫഹാഹീല്‍ സോണ്‍ ഒന്നാമതായും അബ്ബാസിയ സോണ്‍ രണ്ടാമതായും ഫര്‍വാനിയ സോണ്‍ മൂന്നാമതായും ഫിനിഷ് ചെയ്തു. ആവേശകരമായ വാട്ടര്‍ പോളോ മത്സരത്തിന്റെ ഫൈനലില്‍ ഒന്നിനെതിനെ മൂന്നു ഗോളുകള്‍ക്ക് ഫഹാഹീല്‍ സോണിനെ പരാജയപ്പെടുത്തി ഫര്‍വാനിയ സോണ്‍ ജേതാക്കളായി.

ഓവര്‍ ഓള്‍ ചാംപ്യന്‍ഷിപ് നേടിയ ഫഹാഹീല്‍ സോണ്‍, യൂത്ത് ഇന്ത്യ പ്രസിഡന്റ് മഹനാസ് മുസ്തഫയില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപ്പ് നേടിയ ഫര്‍വാനിയ സോണ്‍ യൂത്ത് ഇന്ത്യ യൂത്ത് ഇന്ത്യ കായിക വിഭാഗം കണ്‍വീനര്‍ നയീമില്‍ നിന്നും ട്രോഫി ഏറ്റുവാങ്ങി. വ്യക്തികത ചാമ്പ്യന്‍മാര്‍ക്കുള്ള മെഡലുകള്‍ യൂത്ത് ഇന്ത്യ ജനറല്‍ സെക്രട്ടറി സഫീര്‍ അബു, സെക്രട്ടറി ശിഹാബുദ്ധീന്‍, ട്രഷറര്‍ നിഹാദ് എന്നിവര്‍ നിര്‍വഹിച്ചു.
യൂത്ത് ഇന്ത്യ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ സലീജ്, ഷാഫി കോയമ്മ, ഫവാസ്, നഈം, ഹാറൂണ്‍,സനുജ് , ഖലീല് എം എ , നിയാസ്, ഷാഫി എന്‍ കെ, നിഹാദ് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.

Related Articles