Current Date

Search
Close this search box.
Search
Close this search box.

ഇദ്‌ലിബ്: വിമതരെ നേരിടാനൊരുങ്ങി തുര്‍ക്കി

അന്‍തക്യ: ഇദ്‌ലിബില്‍ വിമതര്‍ക്കെതിരെ തുര്‍ക്കി യുദ്ധം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം തെഹ്‌റാനില്‍ വച്ച് ഇറാന്‍-തുര്‍ക്കി-റഷ്യ തലവന്മാര്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് തുര്‍ക്കിയുടെ പ്രഖ്യാപനം വന്നത്. സിറിയയിലെ അവസാന വിമത ശക്തി കേന്ദ്രമായ ഇദ്‌ലിബില്‍ സിറിയന്‍ സൈന്യം കഴിഞ്ഞയാഴ്ച യുദ്ധം വ്യാപിപിച്ചിരുന്നു.

തുടര്‍ന്നാണ് ഇറാന്‍-തുര്‍ക്കി-റഷ്യ എന്നിവര്‍ മേഖലയില്‍ ഇടപെടാന്‍ രംഗത്തുവന്നത്. സിറിയയില്‍ അവശേഷിക്കുന്ന വിമതര്‍ക്കു നേരെയാണ് തുര്‍ക്കിയും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ യുദ്ധം ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇദ്‌ലിബില്‍ വിമതരും യുദ്ധത്തെ നേരിടാന്‍ തയാറെടുക്കുന്നുണ്ട്. സിറിയ മേഖലയില്‍ രാസായുധം പ്രയോഗിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പ്രതിഷേധവുമായി യു.എസും യു.എന്നും രംഗത്തെത്തിയിരുന്നു.

Related Articles