Current Date

Search
Close this search box.
Search
Close this search box.

പേപ്പര്‍ കപ്പും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് മാസ്‌ക് തയാറാക്കുകയാണിവര്‍

ഒരു ഡിസ്‌പോസിബിള്‍ പേപ്പര്‍ ഗ്ലാസ്,പ്ലാസ്റ്റിക് കവര്‍,കയര്‍ എന്നിവയുപയോഗിച്ച് മാസ്‌ക് തയാറാക്കുന്നതിന്റെ തിരക്കിലാണ് ഹുദൈഫ അല്‍ ഷഹദ്. മറ്റൊന്നിനും വേണ്ടിയല്ല അദ്ദേഹമിത് തയാറാക്കുന്നത്, സിറിയയിലെ ഇദ്‌ലിബില്‍ ഏതു നിമിഷവും പ്രയോഗിക്കാവുന്ന രാസായുധ പ്രയോഗത്തില്‍ നിന്നും രക്ഷ നേടാന്‍ തന്റെ മക്കള്‍ക്കും കുടുംബത്തിനും വേണ്ടി മാസ്‌ക് തയാറാക്കുകയാണ് ഹുദൈഫ.

ഇദ്‌ലിബിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് ഇദ്ദേഹത്തിന്റെ വീട്. യട്യൂബില്‍ നോക്കിയാണ് താന്‍ ഇത്തരത്തില്‍ മാസ്‌ക് നിര്‍മിക്കാന്‍ പഠിച്ചതെന്നും പൊലിസുകാരനായ ഹുദൈഫ പറയുന്നു. വീടുകളില്‍ വച്ച് എങ്ങനെ ഇത്തരത്തില്‍ മാസ്‌കുകളുണ്ടാക്കാം എന്ന് ലളിതമായി യൂട്യൂബില്‍ വിശദീകരിക്കുന്നുണ്ട്. ഇത്തരത്തില്‍ മാസ്‌ക് നിര്‍മിക്കുന്നതിലൂടെ തന്റെ മൂന്ന് ചെറിയ കുട്ടികളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് 27കാരനായ ഹുദൈഫ.

പേപ്പര്‍ ഗ്ലാസ്,ചാര്‍ക്കോള്‍, കോട്ടണ്‍,നേര്‍ത്ത തുണി,പ്ലാസ്റ്റിക് കവര്‍,ഇന്‍സുലേഷന്‍ ടാപ് എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. കപ്പിന്റെ അടിഭാഗത്ത് സൂചി ഉപയോഗിച്ച് ചെറിയ സുഷിരങ്ങള്‍ നിര്‍മിക്കുക ശേഷം അതിലേക്ക് പേപ്പര്‍ ഇറക്കിവെക്കുക പിന്നീട് അതിലേക്ക് ചാര്‍ക്കോള്‍ നിറക്കുക അതിന്റെ മുകളിലായി കോട്ടണ്‍ ഈ ക്രമത്തിലാണ് മാസ്‌ക് തയാറാക്കുന്നത്. രാസായുധം പ്രയോഗിക്കുമ്പോഴുണ്ടാകുന്ന കറുത്ത പുകപടലങ്ങളില്‍ നിന്നും വിഷവാതകത്തില്‍ നിന്നും രക്ഷനേടാനാണ് മാസ്‌ക് ഉപയോഗിക്കുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇദ്‌ലിബില്‍ സിറിയന്‍ സൈന്യത്തിന്റെ വ്യോമ-കര ആക്രമണം രൂക്ഷമായിട്ടുണ്ടെന്നും അവസാനത്തെ വിമത മേഖലയും പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സിറിയന്‍ സൈന്യമെന്നും അദ്ദേഹം പറഞ്ഞു. രാസായുധവും ബോബും വര്‍ഷിച്ച് റഷ്യയും സിറിയയും തങ്ങളെ ഭയപ്പെടുത്തുകയാണ്. അതില്‍ നിന്ന് ഞങ്ങളുടെ സ്ത്രീകളെയും കുട്ടികളെയും രക്ഷപ്പെടുത്താനാണ് ഈ മാസ്‌ക്. അദ്ദേഹം പറയുന്നു. ബോംബാക്രമണങ്ങളെ ഭയന്ന് ഭൂഗര്‍ഭ ഗുഹയിലാണ് ഷഹാദും കുടുംബവും കഴിയുന്നത്.

 

അവലംബം: അല്‍ജസീറ
മൊഴിമാറ്റം: സഹീര്‍ അഹ്മദ്‌

Related Articles