Current Date

Search
Close this search box.
Search
Close this search box.

ഹൊദൈദയില്‍ സൗദിയുടെ വ്യോമാക്രമണം: 55 മരണം

ഹൊദൈദ: യെമനിലെ തുറമുഖ നഗരമായ ഹൊദൈദയില്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 55 പേര്‍ കൊല്ലപ്പെട്ടു. യെമനിലെ കിഴക്കന്‍ പ്രവിശ്യയായ ഹൊദൈദയിലെ മത്സ്യബന്ധന തുറമുഖത്തും ആശുപത്രിയിലുമാണ് ബോംബിങ് നടന്നത്. 130ഓളം പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണെന്നും യെമന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇരു സ്ഥലത്തും ഒരേ സമയമാണ് ആക്രമണം നടന്നതെന്ന് റോയിറ്റേഴ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തിരക്കുള്ള ഇടങ്ങളാണ് രണ്ടും. അതേസമയം മരണനിരക്ക് 70 ആയെന്നും മരണ നിരക്ക് വര്‍ധിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച ഹൊദൈദ തുറമുഖത്ത് നടന്ന സൗദിയുടെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ ഒന്‍പത് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. സൗദിയും യു.എ.ഇയുമടക്കമുള്ള 20 സഖ്യകക്ഷികള്‍ ചേര്‍ന്നാണ് യെമനില്‍ യുദ്ധത്തിലേര്‍പ്പെട്ടത്. ഹൂതികള്‍ക്കെതിരെയാണ് യുദ്ധം. പ്രസിഡന്റ് അബ്ദുല്‍ റബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന് പിന്തുണയുമായി 2015ലാണ് ഇവിടെ യുദ്ധം ആരംഭിച്ചത്.

Related Articles