Current Date

Search
Close this search box.
Search
Close this search box.

പിതാവിന്റെ വധവുമായി ബന്ധപ്പെട്ട കോടതി വിധി സ്വീകരിക്കുന്നു -ഹരീരി

​ഹേ​ഗ്: പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവിനെ നരഹത്യ ചെയ്ത കേസിൽ യു.എന്നിനു കീഴിലെ ട്രിബ്യൂണിന്റെ വിധിയെ ഞാനും കുടുംബവും സ്വീകരിക്കുന്നതായി മുൻ ലെബനീസ് പ്രധാനമന്ത്രി സഅദ് ഹരീരി പറഞ്ഞു. തലസ്ഥാനമായ ബെയ്റൂത്തിൽ ഹിസ്ബുല്ല അം​ഗമായ സാലിം അയ്യാഷും മറ്റ് ഇരുപത്തിയൊന്ന് പേരും ചേർന്ന് മുൻ പ്രധാനമന്ത്രി റഫീഖ് ഹരീരിയെ ശക്തമായ ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ലെബനാനിന് വേണ്ടിയുള്ള പ്രത്യേക ട്രിബ്യൂണൽ ചൊവ്വാഴ്ച കണ്ടെത്തി. ഹിസ്ബുല്ലയുടെ മൂന്ന് അം​ഗങ്ങൾ കുറ്റവിമുക്തരാക്കപ്പെട്ടു.

നെതർലാന്റിലെ, ഹേ​ഗിലെ അന്താരാഷ്ട്ര കോടതി 2005 ഫെബ്രുവരി 14ലെ ആക്രമണം, ലെബനാൻ ജനതയിൽ ഭീതി ജനിപ്പിക്കാനുള്ള രാഷ്ട്രീയ പ്രേരിതമായ തീവ്രവാദപരമായ നടപടിയാണെന്ന് കണ്ടെത്തുകയായിരുന്നു.

 

 

Related Articles