Current Date

Search
Close this search box.
Search
Close this search box.

ഹഖ്വാനി ശൃംഖലയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖ്വാനി മരിച്ചതായി റിപ്പോര്‍ട്ട്

കാബൂള്‍: പ്രമുഖ അഫ്ഗാന്‍ തീവ്രവാദ സംഘടനയായ ഹഖ്വാനിയുടെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖ്വാനി മരണപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച താലിബാന്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദീര്‍ഘകാലമായി അസുഖ ബാധിതനായി ജലാലുദ്ദിന്‍ ചികിത്സയിലായിരുന്നുവെന്നും താലിബാന്‍ പറഞ്ഞു.
1970ലാണ് ജലാലുദ്ദീന്‍ ഹഖ്വാനി തീവ്രവാദ സംഘടനയായ ഹഖ്വാനി ശൃംഖല ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ മകന്‍ സിറാജുദ്ദീന്‍ ഹഖ്വാനിയും ചേര്‍ന്നാണ് സംഘടന വളര്‍ത്തിതും മുന്നോട്ടു നയിച്ചതും. താലിബാന്റെ ഡെപ്യൂട്ടി ലീഡര്‍ ആണ് ഇപ്പോള്‍ സിറാജൂദ്ദീന്‍ ഹഖ്വാനി.

യു.എസ് സൈന്യത്തിനെതിരെയും നാറ്റോ സൈനികര്‍ക്കെതിരെയും ഒട്ടേറെ ഓളിപ്പോര്‍ യുദ്ധങ്ങള്‍ സംഘടന നടത്തിയിട്ടുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെയാണ് ഹഖ്വാനി ശൃംഖല പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. പാകിസ്താനിലെ വസീരിസ്ഥാന്‍ മേഖല ആസ്ഥനമായാണ് സംഘടന ആക്രമണങള്‍ നടത്തുന്നതെന്നാണ് യു.എസ് ആരോപിച്ചിരുന്നത്.

Related Articles