Current Date

Search
Close this search box.
Search
Close this search box.

ജനലക്ഷങ്ങള്‍ സമ്മേളിച്ച് അറഫ സംഗമം

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായതോടെ ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തില്‍ ഒരുമിച്ചു കൂടിയത് ജനലക്ഷങ്ങള്‍. അല്ലാഹുവിന്റെ അതിഥികളായി ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ ഹജ്ജ് നിര്‍വഹിക്കാനെത്തിയ 20 ലക്ഷം പേര്‍ ഒരുമിക്കുമ്പോള്‍ ഭൂമിയിലെ തന്നെ ഏറ്റവും വലിയ മഹാസംഗമമായി അത് മാറും. ജബലുറഹ്മയിലും നമിറ മസ്ജിദിലും ഞായറാഴ്ച വൈകീട്ട് മുതല്‍ തന്നെ വിശ്വാസികളുടെ ഒഴുക്കായിരുന്നു.

തല്‍ബിയത്ത് മന്ത്രങ്ങളോടെ ഇന്ന് ളുഹര്‍ മുതല്‍ മഗ്‌രിബ് വരെ ജനലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കും. രണ്ടു നമസ്‌കാരങ്ങളും ഇവിടെ നിന്ന് ഒന്നിച്ച് നമസ്‌കരിക്കും. പ്രാര്‍ത്ഥനകളും തല്‍ബിയത്ത് മന്ത്രങ്ങളുമായി അസ്തമയം വരെ തീര്‍ത്ഥാടകര്‍ ഇവിടെ കഴിച്ചു കൂട്ടും. പ്രവാചകന്റെ അറഫ പ്രഭാഷണത്തിന്റെ ഓര്‍മ പുതുക്കി നമിറ പള്ളിയില്‍ അറഫ പ്രഭാഷണം നടക്കും. തുടര്‍ന്ന് അസ്തമയത്തോടെ ഹാജിമാര്‍ മുസ്ദലിഫയിലേക്ക് യാത്ര തുടങ്ങും. കടുത്ത ചൂടാണ് മക്കയില്‍ ഈ വര്‍ഷത്തെ കാലാവസ്ഥ. 40 ഡിഗ്രിക്ക് മുകളിലാണ് ചൂട്. ശുഭ്ര വസ്ത്രധാരികളുടെ മനുഷ്യകടലായി മാറിയിരിക്കുകയാണ് ഇപ്പോള്‍ അറഫയും ജബലുറഹ്മ പരിസരവും.

Related Articles