Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്കുള്ള ഇന്ധനവും ഗ്യാസും ഇസ്രായേല്‍ വീണ്ടും തടഞ്ഞു

ഗസ്സ സിറ്റി: ഗസ്സയിലേക്കുള്ള ഇന്ധന-പാചക വാതക വിതരണം ഇസ്രായേല്‍ വീണ്ടും തടസ്സപ്പെടുത്തി. ഇസ്രായേലിന്റെ ഭാഗത്തേക്ക് ആക്രമണം നടത്തിയതിന്റെ പ്രതികാരമെന്നോണമാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇസ്രായേലിനെതിരെ പ്രതിരോധത്തിന്റെ ഭാഗമായി തീ കത്തിച്ച പട്ടങ്ങള്‍ ഗസ്സക്കാര്‍ പറത്തിവിട്ടിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ സൈനിക മന്ത്രിയാണ് ഉപരോധമേര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്.

ഗസ്സ മുനമ്പിലേക്കുള്ള അന്താരാഷ്ട്ര കവാടമായ കരീം ഷാലോം ക്രോസിങ് പേയിന്റിലാണ് ഉപരോധമേര്‍പ്പെടുത്തിയത്. നേരത്തെയും ഇസ്രായേല്‍ ഗസ്സ മുനമ്പിലേക്ക് ഇന്ധന-ഗ്യാസ് ഉപരോധമേര്‍പ്പെടുത്തിയിരുന്നു. ബലൂണിലും പട്ടത്തിലും തീകൊളുത്തി വിടുന്നത് തടയാനാണ് ഉപരോധമേര്‍പ്പെടുത്തിയതെന്നാണ് ഇസ്രായേലിന്റെ വാദം.

Related Articles