Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തില്‍ സീസി അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് യൂറോപ്യന്‍ എം.പിമാര്‍

കൈറോ: ഈജിപ്തില്‍ പ്രസിഡന്റ് സീസി അറസ്റ്റ് ചെയ്ത അന്യായമായ തടവുകാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ നിയമസമാജികര്‍ രംഗത്ത്. 200 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളാണ് സീസിക്ക് എഴുതിയ കത്തില്‍ ഒപ്പുവെച്ചത്. അന്യായമായ തടങ്കല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതക്കും ഭീഷണിയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് തുടര്‍ച്ചയായി അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പരസ്യമായി അപലപിക്കുന്നതായും കത്തില്‍ പറയുന്നു.

മിഡിലീസ്റ്റ് ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിചാരണയില്ലാതെ തടങ്കലില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണം,പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സമയത്ത് ഇവരെ വിട്ടയക്കണമെന്നുമാണ് പാര്‍ലമെന്റ് അംഗങ്ങള്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്ത് സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിന് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയോ മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവിലാക്കുകയോ ചെയ്യേണ്ടതില്ലെന്നും കുത്തില്‍ പറയുന്നുണ്ട്.

മുര്‍സിയെ അട്ടിമറിച്ച് സീസി അധികാരത്തിലേറിയതിന് ശേഷം ഈജിപ്തില്‍ നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരെയും മുര്‍സി അനുയായികളെയുമാണ് സീസി ഭരണകൂടം ജയിലിലടച്ചത്. സീസി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണെന്ന് നേരത്തെ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.

Related Articles