Current Date

Search
Close this search box.
Search
Close this search box.

സീനായ് ഹെലികോപ്റ്റർ അപകടം: എട്ട് സമാധാനപാലകർ മരിച്ചു

കൈറോ: ഈജിപ്തിലെ സീനായ് ഉപദ്വീപിൽ ഹെലികോപ്റ്റർ തകർന്ന് എട്ട് സമാധാനപാലകർ മരിച്ചതായി ഇസ്രായേൽ-ഈജിപ്ത് സമാധാന കരാർ നിരീക്ഷിക്കുന്ന സേന എം.എഫ്.ഒ (Multinational Force and Observers) അറിയിച്ചു. മരിച്ച എട്ട് സമാധാനപാലകരിൽ ആറ് പേർ അമേരിക്കക്കാരാണ്. ഒരാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു.

വ്യായാഴാഴ്ച നടന്ന അപകടത്തിൽ ഒരു ഫ്രഞ്ച് സൈനികനും, ചെക്ക് അം​ഗവും കൊല്ലപ്പെട്ടതായി എം.എഫ്.ഒ വ്യക്തമാക്കി. മരിച്ചവരുടെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഹെലികോപ്റ്റർ തകർന്നാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത് -അൽജസീറ റിപ്പോർട്ട് ചെയ്തു.

Related Articles