Current Date

Search
Close this search box.
Search
Close this search box.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: ഈജിപ്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

കൈറോ: ഈജിപ്തില്‍ പാര്‍ലമെന്റ് വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ദേശീയ തലത്തില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലെ 596 സീറ്റില്‍ 568 സീറ്റിലേക്കാണ് ശനിഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. ബാക്കിയുള്ളവരെ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സീസി നേരിട്ട് നിയമിക്കും. പുതിയ പാര്‍ലമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയകളുടെ ഭാഗമായാണ് വോട്ടെടുപ്പ്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ അടക്കം 4500 പേര്‍ മത്സര രംഗത്തുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗവും സീസിയെ പിന്തുണക്കുന്നവരാണ്. രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികളെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനനുവദിക്കാതിരിക്കുകയും അവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്ന ഏകാധിപത്യ രീതിയാണ് സീസി ഈജിപ്തില്‍ തുടരുന്നത് എന്ന വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

അതേസമയം, രാജ്യത്ത് റബ്ബര്‍ സ്റ്റാമ്പ് പാര്‍ലമെന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണിതെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. 2014ല്‍ രാജ്യത്ത് ആദ്യമായി ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ മുര്‍സിയെ അട്ടിമറിച്ചാണ് പട്ടാള മേധാവിയായിരുന്ന അല്‍ സീസി ഈജിപ്തില്‍ അധികാരത്തിലേറുന്നത്.

Related Articles