Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: മുഴുവന്‍ മദ്‌റസകള്‍ക്കും അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: കേരളത്തില്‍ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കണമെന്ന നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകള്‍ക്ക് കീഴിലുള്ള മുഴുവന്‍ മദ്‌റസകള്‍ക്കും അവധി പ്രഖ്യാപിച്ചു.

സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന്റെ കേരളത്തിലെ അംഗീകൃത മദ്റസകള്‍, അര്‍ബിര്‍റ് ഇസ്ലാമിക് പ്രീ സ്‌കൂളുകള്‍, അസ്മി സ്‌കൂളുകള്‍ എന്നിവക്ക് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ 4,5,6 തിയ്യതികളില്‍ നിശ്ചയിച്ച പൊതുപരീക്ഷകളും, തുടര്‍ന്ന് നടക്കുന്ന വാര്‍ഷിക പരീക്ഷകളും നിശ്ചിത തിയ്യതികളില്‍ നടക്കുന്നതാണ്. അവധി മൂലം പഠനം മുടങ്ങാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വീടുകളില്‍ വെച്ചുള്ള പഠനം ഉറപ്പുവരുത്തണമെന്നും സമസ്ത അറിയിച്ചു.

മജ്‌ലിസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കേരള മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡും സി.ഐ.ഇ.ആറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് അധികൃതരും അറിയിച്ചു.

Related Articles