Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: യു.എ.ഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ വര്‍ധന

അബൂദബി: ചെറിയ ഇടവേളക്കു ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളിലും ലിബിയയിലും കോവിഡ് കേസുകളും മരണങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യു.എ.ഇ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളില്‍ കേസുകള്‍ വര്‍ധിച്ചതായി അനദോലു ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇടക്കാലത്ത് കോവിഡ് വ്യാപനത്തിന് ശമനമുണ്ടായിരുന്നു.

ലിബിയയില്‍ കഴിഞ്ഞ ദിവസം ആറ് മരണങ്ങളും 1031 പുതിയ കേസുകളും 334 രോഗശമനവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇയില്‍ ആറില്‍ കൂടുതല്‍ പേര്‍ മരിക്കുകയും 1061 പുതിയ കേസുകളും 1146 രോഗ ശമനവുമാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യു.എ.ഇ ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ചാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ആകെ 435 പേരാണ് മരിച്ചത്.

ഒമാനില്‍ അഞ്ച് മരണവും 934 കേസുകളും 675 രോഗശമനവും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 102 ആണ്. കുവൈത്തില്‍ ചൊവ്വാഴ്ച രണ്ട് മരണവും 676 പുതിയ കേസുകളും 630 രോഗശമനവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 632 പേരാണ് കുവൈത്തില്‍ ഇതുവരെയായി മരിച്ചത്.

Related Articles