Current Date

Search
Close this search box.
Search
Close this search box.

തൊഴിലവസരങ്ങളും സാമ്പത്തിക സുരക്ഷിതത്വവും ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസ് പ്രകടന പത്രിക

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളിലൂന്നിയാണ് കോണ്‍ഗ്രസ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കും തൊഴിലില്ലായ്മ പരിഹരിക്കാനുമുള്ള ധാരാളം പദ്ധതികളുമാണ് പ്രധാനമായും പ്രകടനപത്രികയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത്. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നടപ്പാക്കിയിരിക്കുകയാണ് അടിയന്തരമായി ഷോക് തെറാപ്പി ആവശ്യമുണ്ടെന്നും പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

സാമ്പത്തിക ഭദ്രദയും രാജ്യക്ഷേമവുമാണ് പ്രകടന പത്രികയില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. പ്രധാനമായും അഞ്ച് കാര്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടു വെക്കുന്നത്. ദരിദ്രര്‍ക്ക് പ്രതിവര്‍ഷം 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതി,കേന്ദ്രസര്‍ക്കാറിലെ ഒഴിവുകള്‍ നികത്തി 22 ലക്ഷം പേര്‍ക്ക് തൊഴിലവസരം,തൊഴിലുറപ്പ് ദിനങ്ങള്‍ 150 ആക്കി ഉയര്‍ത്തല്‍, റെയില്‍ ബജറ്റ് മാതൃകയില്‍ കാര്‍ഷിക ബജറ്റ്, കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തത് ക്രിമിനില്‍ കുറ്റമായി കണക്കാക്കില്ല,വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ വരുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു.

ന്യൂനപക്ഷത്തിന്റെയും എല്‍.ജി.ബി.ടി വിഭാഗത്തിന്റെയും അവകാശ സംരക്ഷണം, ജമ്മു കശ്മീരിനായുള്ള പ്രത്യേക വികസന പദ്ധതി, ജി.എസ്.ടി രണ്ടു സ്ലാബുകളാക്കി കുറക്കുക തുടങ്ങിയവയും പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങളാണ്. ‘ഒരു വര്‍ഷമായി ഞങ്ങള്‍ ഇതിനുള്ള ജോലികള്‍ ആരംഭിച്ചിരുന്നു, ഇതില്‍ പറയുന്നതൊന്നും കപട വാഗ്ദാനങ്ങള്‍ അല്ല. ഞാന്‍ കളവ് പറയുകയില്ല, കാരണം ഇപ്പോള്‍ ദിവസവും നിരവധി കള്ളങ്ങള്‍ നാം കേട്ടുകൊണ്ടിരിക്കുകയാണ്. മോദിയുടെ നോട്ട് നിരോധനത്തിലൂടെ നഷ്ടപ്പെട്ടത് നമുക്ക് തിരിച്ചുപിടിക്കേണ്ടതുണ്ട്’- രാഹുല്‍ പറഞ്ഞു.

Related Articles