റാമല്ല: വളരെ കാലമായി ഫലസ്തീൻ മധ്യസ്ഥ ശ്രമത്തിന് ചുക്കാൻ പിടിക്കുന്ന സാഇബ് അരീക്കാത്തിന് കോവിഡ് സ്ഥിരീകരിച്ചു. ലോക വേദികളിലെ പ്രമുഖ ഫലസ്തീൻ നേതാവ് അരീക്കാത്തിന് കോവിഡ്- 19 ബാധിച്ചിരിക്കുന്നുവെന്ന് പി.എൽ.ഒ (Palestine Liberation Organization) എക്സിക്യൂട്ടീവ് കമ്മിറ്റി ട്വിറ്ററിൽ കുറിച്ചു.
വെസ്റ്റ് ബാങ്ക് നഗരമായ അരീഹായിൽ തന്റെ വീട്ടിൽ ഐസലേഷനിലാണ് അരീക്കാത്ത്. അദ്ദേഹത്തിന് കോവിഡ് ലക്ഷണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2012ൽ ഹൃദയാഘാതം, 2017ൽ ശ്വാസകോശം മാറ്റിവെക്കൽ എന്നിവ കാരണമായി സങ്കീർണത വർധിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.