Current Date

Search
Close this search box.
Search
Close this search box.

കാര്‍ ബോംബ് സ്‌ഫോടനം: ഭീകരപ്രവര്‍ത്തനമെന്ന് ഈജിപ്ത്

കൈറോ: ഈജിപ്ത് തലസ്ഥാനമായ കൈറോവില്‍ കഴിഞ്ഞ ദിവസം ആശുപത്രിക്ക് പുറത്ത് കാറുകള്‍ കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചത് ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഈജിപ്ത് സര്‍ക്കാര്‍ പറഞ്ഞു. കാറില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നെന്നും അമിതവേഗതയില്‍ ദിശ തെറ്റിച്ച് വന്ന കാര്‍ കൂട്ടിയിടിച്ചതോടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ആഭ്യന്തര മന്ത്രാലയമാണ് ഇത്തരത്തില്‍ പ്രസ്താവന പുറത്തിറക്കിയത്.
മൂന്ന് വാഹനങ്ങളില്‍ ഇടിക്കുന്നതിന് മുന്‍പ് കാര്‍ തെറ്റായ ദിശയിലൂടെയാണ് വന്നത്. കൂട്ടിയിടച്ചതോടെയാണ് സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു ഭീകരപ്രവര്‍ത്തനം നടപ്പിലാക്കാനായുള്ള യാത്രയിലായിരുന്നു കാര്‍ എന്ന് സംശയിക്കേണ്ടി വരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഞായറാഴ്ച രാത്രിയാണ് ഈജിപ്ത് ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് മുന്‍പില്‍ കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. 20 പേര്‍ കൊല്ലപ്പെടുകയും 47 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles