Current Date

Search
Close this search box.
Search
Close this search box.

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം: ഇറാഖിലെ തഹ്‌രീര്‍ സ്‌ക്വയര്‍ നീക്കം ചെയ്തു

ബാഗ്ദാദ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഒരിടവേളക്ക് ശേഷം രൂക്ഷമായ ഇറാഖില്‍ അടിച്ചമര്‍ത്തല്‍ നടപടികളുമായി പൊലിസ് രംഗത്ത്. തഹ്‌രീര്‍ ചത്വരം എന്ന പേരില്‍ പ്രക്ഷോഭകര്‍ സമരം ചെയ്തിരുന്ന ടെന്റുകള്‍ പൊലിസ് നീക്കം ചെയ്തു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ പ്രഭവകേന്ദ്രമായ തഹ്‌രീര്‍ ചത്വരത്തില്‍ പൊലിസെത്തി ടെന്റുകള്‍ നീക്കം ചെയ്യുകയും സമരക്കാര്‍ കൈയേറിയ റോഡുകള്‍ തുറന്നു നല്‍കുകയും ചെയ്തത്.

ഇറാഖിലെ പ്രധാന പാലമായ ടൈഗ്രീസ് നദിക്ക് കുറുകെയുള്ള സെന്‍ട്രല്‍ ബ്രിഡ്ജ് പൊലിസ് തുറന്നു നല്‍കുകയും ചെയ്തു. 2019 ഒക്ടോബര്‍ മുതല്‍ ഈ പാലം അടച്ചിട്ടതായിരുന്നു. അത്‌പോലെ കനത്ത സുരക്ഷ മേഖലയായ ഇറാഖിലെ ഗ്രീന്‍ സോണിനെ ബന്ധിപ്പിക്കുന്ന അല്‍ ജംഹൂരിയ്യ ബ്രിഡ്ജും കഴിഞ്ഞ ദിവസം പൊതുഗതാഗതത്തിനായി തുറന്നു നല്‍കി. പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് 2019 ഒക്ടോബറില്‍ ഇതും അടച്ചിട്ടതായിരുന്നു. ഇറാഖ് പാര്‍ലമെന്റ് അടക്കം തന്ത്രപ്രധാനമായ പല ഓഫിസുകളും സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്.

അഴിമതി, തൊഴിലില്ലായ്മ, രാജ്യത്തെ ആഭ്യന്തര വിഷയങ്ങളിലുള്ള വിദേശ ഇടപെടല്‍ എന്നിവ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരു വര്‍ഷമായി രാജ്യത്ത് ജനങ്ങള്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനെതിരെ പ്രക്ഷഭം ആരംഭിച്ചത്. സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രചാരണം ഇപ്പോഴും തുടരുകയാണ്.

Related Articles