India TodayNews

അസം: പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ബംഗ്ലാദേശ്

ധാക്ക: അസമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പുറത്താക്കിയവര്‍ക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ബംഗ്ലാദേശ് വ്യക്തമാക്കി. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് പുറത്താക്കിയവര്‍ക്ക് തങ്ങളുമായി ബന്ധമുണ്ടെന്ന പ്രസ്താവന തെറ്റാണെന്നും ബംഗ്ലാദേശ് വിവരസാങ്കേതിക മന്ത്രി ഹസനുല്‍ ഹഖ് ഇനു പറഞ്ഞു.

എല്ലാവര്‍ക്കും അറിയാം ആസാമില്‍ വര്‍ഷങ്ങളായി വംശീയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ 48 വര്‍ഷമായി ഇന്ത്യാ ഗവര്‍ണ്‍മെന്റ് ഇത്തരത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. ഇപ്പോഴത്തെ പ്രശ്‌നം നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നീതിപൂര്‍വമായി വിഷയത്തെ കൈകാര്യം ചെയ്യണമെന്നും ഇതുമായി ബംഗ്ലാദേശിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Facebook Comments
Show More

Related Articles

Close
Close