Current Date

Search
Close this search box.
Search
Close this search box.

എണ്ണ ഭീമന്മാരായ അരാംകോയുടെ ലാഭം 73% ഇടിഞ്ഞു

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദക ഭീമന്മാരിലൊരാളായ അരാംകോയുടെ ലാഭത്തില്‍ 73 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കോവിഡ് മൂലം എണ്ണയുടെ വിലയിടിവും എണ്ണകയറ്റുമതി വില്‍പ്പന കുറഞ്ഞതുമാണ് ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്.

അതേസമയം, ഈ വര്‍ഷം 75 ബില്യണ്‍ ഡോളര്‍ ലാഭവിഹിതം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് അരാംകോ സി.ഇ.ഇ അമീന്‍ നാസര്‍ പറഞ്ഞു. ആഗോള തലത്തില്‍ എണ്ണയുടെ ഉപയോഗം തിരിച്ചുകയറുമെന്നും ലാഭത്തിലാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പങ്കുവെച്ചു.

ഈ വര്‍ഷത്തിന്റെ രണ്ടാം പാതിയിലേക്ക് കടക്കുമ്പോള്‍ ലോകത്തെ മുന്‍നിര എണ്ണക്കമ്പനികളുടെ  ലാഭത്തിലെല്ലാം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് എണ്ണയുടെ ഉപയോഗം ഗണ്യമായി കുറയുന്നതും എണ്ണ വില ഇത്രയും ഗണ്യമായി കുറയുന്നതും.

 

 

Related Articles