NewsWorld Wide

അറബികളുടെ പ്രതിസന്ധി തുടരുന്നു: അറബ് ലീഗ്

കെയ്‌റോ: അമേരിക്കയുടെ ആക്രമണങ്ങള്‍ മൂലം അറബികള്‍ കടുത്ത പ്രതിസന്ധി തുടരുകയാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ ഗെയ്ത് പറഞ്ഞു. ഇതിനെതിരെയുള്ള ശ്രമങ്ങള്‍ തുടരുക തന്നെ വേണം.

അറബ് ലീഗ് വിദേശ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിറിയയിലെയും ലിബിയയിലെയും പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്. അറബികള്‍ പ്രതിരോധിച്ച് വിജയത്തിലെത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Facebook Comments
Show More

Related Articles

Close
Close