കൈറോ: കഴിഞ്ഞ മാസം ഈജിപ്ത് തെരുവുകളിൽ അരങ്ങേറിയ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആംനസ്റ്റി ഇൻർനാഷ്നൽ ഈജിപ്ത് ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ഈജിപ്ഷ്യൻ സുരക്ഷാ സേന കണ്ണീർ വാതകവും കുറുവടിയും പ്രയോഗിക്കുകയും, വെടിയുതിർക്കുകയും ചെയ്തു. ദിവസങ്ങളായി തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതിന് പ്രതിഷേധക്കാരും കാഴ്ചക്കാരും ഉൾപ്പെടെ നൂറുപേരെ അറസ്റ്റ് ചെയ്തു- ആംനസ്റ്റി ഇന്റർനാഷ്നൽ വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. നിലവിൽ 496 പേരാണ് തടവിൽ കഴിയുന്നത്.