Current Date

Search
Close this search box.
Search
Close this search box.

അമേരിക്കന്‍ പോപ് ഗായിക ഇസ്രായേലിലെ സംഗീത പരിപാടി റദ്ദാക്കി

തെല്‍ അവീവ്: പ്രമുഖ അമേരിക്കന്‍ പോപ് ഗായിക ലന ദെല്‍ റേ തെല്‍ അവീവില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ നിന്നും പിന്മാറി. ഇസ്രായേലിന്റെ ഫലസ്തീനികള്‍ക്കെതിരെയുള്ള അധിനിവേശത്തിനും വിവേചനത്തിനും എതിരെയാണ് നിലപാടെടുത്തതെന്ന് അവര്‍ അറിയിച്ചു. ഫലസ്തീനിലെ അവരുടെ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് പിന്‍മാറിയത്.

നേരത്തെ ഇവരുടെ പരിപാടിക്കെതിരെ ബി.ഡി.എസ് മൂവ്‌മെന്റ് അടക്കം വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് സമ്മര്‍ദ്ദം കനത്തതിനെത്തുടര്‍ന്നാണ് പരിപാടിയില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളിലെയും ആരാധകര്‍ എനിക്ക് ഒരു പോലെയാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

Related Articles