Current Date

Search
Close this search box.
Search
Close this search box.

ബൂട്ടോഫ്ളിക്കയെ താഴെയിറക്കിയേ അടങ്ങൂ; അള്‍ജീരിയയില്‍ കൂറ്റന്‍ റാലി

അള്‍ജൈര്‍: വീല്‍ചെയറിലിരുന്ന് രാജ്യത്തിന്റെ അധികാരസ്ഥാനത്ത് തുടരുന്ന അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂട്ടോഫഌക്കക്കെതിരെയുള്ള ജനകീയ പ്രതിഷേധം അതിന്റെ കൊടുംപിരിയിലെത്തി നില്‍ക്കുകയാണ്.

ബൂട്ടോഫഌക്കയുടെ രാജിയാവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം തുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിട്ടെങ്കിലും പതിനായിരങ്ങള്‍ അണിനിരന്ന കൂറ്റന്‍ റാലിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തലസ്ഥാന നഗരിയിലിലെ ഗ്രാന്‍ഡ് പോസ്റ്റ് സ്‌ക്വയറിലാണ് കഴിഞ്ഞ ദിവസം ജനങ്ങള്‍ ഒരുമിച്ചു കൂടിയത്. പ്രസിഡന്റ് താഴെയിറങ്ങിയേ പറ്റൂ എന്നാണ് ജനങ്ങളൊന്നടങ്കം ആവശ്യപ്പെട്ടത്. വെളളിയാഴ്ച ജുമുഅക്ക് ശേഷമാണ് ജനങ്ങള്‍ റാലി സംഘടിപ്പിച്ചത്.

രോഗശയ്യയില്‍ കിടന്ന് രാജ്യം ഭരിക്കുന്ന 81കാരനായ പ്രസിഡന്റ് ബൂട്ടോഫല്‍ക്കക്കും അദ്ദേഹത്തെ പിന്തുണക്കുന്ന ഭരണകക്ഷിയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിനെതിരെയുമാണ് രാജ്യത്ത് പ്രക്ഷോഭം നാള്‍ക്കുനാള്‍ രൂക്ഷമാവുന്നത്. കഴിഞ്ഞ 20 വര്‍ഷമായി അള്‍ജീരിയയില്‍ ഏകാധിപത്യ ഭരണം നടത്തുന്ന ബൂട്ടോഫഌക്ക തുടര്‍ച്ചയായി അഞ്ചാം തവണയും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാനൊരുങ്ങുന്നതിനെയാണ് ജനങ്ങള്‍ ശക്മായി എതിര്‍ക്കുന്നത്. രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം മാറ്റമില്ലാതെ ഇപ്പോഴും തുടരുകയാണ്.

Related Articles